Select Your Language

Notifications

webdunia
webdunia
webdunia
webdunia

കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല, എബിവിപി പ്രവർത്തകർക്കെതിരെയുള്ള ആരോപണം തെറ്റ്: പീയുഷ് ഗോയൽ

കന്യാസ്‌ത്രീകൾ ആക്രമിക്കപ്പെട്ടിട്ടില്ല, എബിവിപി പ്രവർത്തകർക്കെതിരെയുള്ള ആരോപണം തെറ്റ്: പീയുഷ് ഗോയൽ
, തിങ്കള്‍, 29 മാര്‍ച്ച് 2021 (12:50 IST)
ഝാൻസിയിൽ കന്യാസ്ത്രീകൾ ട്രെയിനിൽ വെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും ആരോപണം മാത്രമാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ. പരാതിയുടെ അടിസ്ഥാനത്ത് കന്യാസ്ത്രീകളുടെ രേഖകൾ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാർ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര ചെയ്യാൻ അനുവദിച്ചു. എബിവിപി പ്രവർത്തകർ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമാണെന്നും പീയുഷ് ഗോയൽ പറഞ്ഞു.
 
ഝാൻസിയിൽ ട്രെയിനില്‍ കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്നായിരുന്നു റെയില്‍വേ സൂപ്രണ്ടിന്റെ വിലയിരുത്തൽ. കന്യാസ്‌ത്രീകൾ മതമാറ്റാൻ ശ്രമം നടത്തുന്നു എന്നാരോപിച്ചായിരുന്നു ആക്രമണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നലെയും അറുപതിനായിരത്തിന് മുകളിൽ രോഗികൾ, കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിന് മുകളിൽ