Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശക്തിപ്രാപിച്ച് തിത്‌ലി ഒഡീഷ തീരത്തേക്ക്; മൂന്ന് ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു, ആന്ധ്ര തീരത്തും അതീവ ജാഗ്രത

ശക്തിപ്രാപിച്ച് തിത്‌ലി ഒഡീഷ തീരത്തേക്ക്; മൂന്ന് ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു, ആന്ധ്ര തീരത്തും അതീവ ജാഗ്രത
, വ്യാഴം, 11 ഒക്‌ടോബര്‍ 2018 (07:53 IST)
ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു ഒ‍ഡീഷ തീരത്തേക്കു നീങ്ങുന്നു. തീരം തൊടാനായെന്ന് റിപ്പോർട്ട്. മണിക്കൂറിൽ 165 കിലോമീറ്റർ വേഗതയാണ് കാറ്റിനുള്ളത്. ഒഡീഷ, ആന്ധ്ര തീരങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യത. 
 
ഇന്നു പുലർച്ചെ അ‍ഞ്ചരയോടെ  ചുഴലിക്കാറ്റ് കനത്തപേമാരിയുടെ അകമ്പടിയോടെ ഒഡീഷതീരത്തെ പ്രകമ്പനം കൊള്ളിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുണ്ട്. അതേസമയം, മൂന്ന് ലക്ഷത്തിലധികം ആളുകളെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. 836 ക്യാംപുകൾ  ഒഡീഷയിൽ  വിവിധ ഇടങ്ങളിലായി തുറന്നു. മുന്നൂറോളം ബോട്ടുകളും സജ്ജമാക്കിനിർത്തി. 
 
എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും  ഇന്നു നാളെയും അവധി നൽകി. ആൾനാശം ഉണ്ടാകാതിരിക്കാൻ പരമാവധി മുൻകരുതൽ എടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ചുഴലിക്കാറ്റ് വീശുന്നുണ്ടെങ്കിലും കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിമാന ടിക്കറ്റുകൾക്ക് 5000 രൂപവരെ ഡിസ്കൌണ്ട്; ഫ്ലിപ്കാർട്ടിന്റെ ബി ഗ് ബില്യൺ ഡെയ്സ് പൊടി പൊടിക്കുന്നു !