Select Your Language

Notifications

webdunia
webdunia
webdunia
webdunia

കശ്മീരിൽ നിരോധനാജ്ഞ: നേതാക്കൾ വീട്ടുതടങ്കലിൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു

ജമ്മു കശ്മീരിൽ വലിയ എന്തോ നീക്കത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്.

കശ്മീരിൽ നിരോധനാജ്ഞ: നേതാക്കൾ വീട്ടുതടങ്കലിൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചു
, തിങ്കള്‍, 5 ഓഗസ്റ്റ് 2019 (07:52 IST)
കശ്മീർ താഴ്വരയിലും ശ്രീനഗറിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്തി, ഒമർ അബ്ദുള്ള ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ വീട്ടുതടങ്കലിലിലാക്കുകയും, ഇന്റർനെറ്റ് സേവനങ്ങൾ ഉൾപ്പെടെ വിച്ഛേദിച്ചതായുമാണ് റിപ്പോർട്ട്. കാരണം വ്യക്തമാക്കാതെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരിക്കുന്നത് എന്നാണ് ആരോപണം. സിപിഎം നേതാവും എംഎൽഎയുമായ മുഹമ്മദ് തരിഗാമി ഉൾപ്പെടെയുള്ളവർ വീട്ടുതടങ്കലിലാണെന്നാണ് റിപ്പോർട്ട്. 
 
പലയിടത്തും മൊബൈൽ ഇന്‍റർനെറ്റ് സേവനം തടഞ്ഞു വച്ചിരിക്കുകയാണ്. ചിലയിടത്ത് ബ്രോഡ് ബാന്‍റ് സേവനവും തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഓഗസ്റ്റ് 15 വരെ ഈ സേവനങ്ങളെല്ലാം തടഞ്ഞു വയ്ക്കുമെന്നാണ് വിവരം.സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്. കശ്മീർ സർവകലാശാല ഓഗസ്റ്റ് 5 മുതൽ 10 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. സംസ്ഥാനത്ത് അർധരാത്രി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ റാലികളോ പ്രതിഷേധപ്രകടനങ്ങളോ നടത്തരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ച ഉത്തരവിലുള്ളത്. എന്നാൽ സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതർ അറിയിച്ചു. 
 
ജമ്മു കശ്മീരിൽ വലിയ എന്തോ നീക്കത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും നടത്തിയ ഉന്നത തല ചർച്ചകൾക്ക് പിന്നാലെയാണ് അർധരാത്രി നാടകീയ നീക്കങ്ങൾ. ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ പിൻവലിക്കാനുള്ള ബില്ലുകളിൽ കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളർത്തുനായയെ ചുംബിച്ചു, അണുബാധയെ തുടർന്ന് യുവതിയുടെ കൈകാലുകൾ മുറിച്ചുമാറ്റി