Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല, വിവരങ്ങൾ ജനങ്ങളെ അറിയിക്കുമെന്ന് വ്യോമസേന

air force

അഭിറാം മനോഹർ

, ഞായര്‍, 11 മെയ് 2025 (14:21 IST)
പാകിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷന്‍ കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ ജനങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു.
 
ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യന്‍ വ്യോമസേന കൃത്യതയോടെയും പ്രഫഷണലിസത്തോടെയും വിജയകരമായി നിര്‍വഹിച്ചു. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുകയാണ്. വിശദമായ വിവരങ്ങള്‍ യഥാസമയത്ത് നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ഥിച്ചു. അതേസമയം ഇന്നലെ ഇന്ത്യയ്ക്കും പാകിസ്ഥാനിനും ഇടയിലുണ്ടായ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ചതിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സേനാ മേധാവിമാരെ കണ്ടു. പാകിസ്ഥാന്‍ ഇന്ന് വീണ്ടും പ്രകോപനം ഉണ്ടാക്കിയാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദേശം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരു.നോർത്ത് - ബംഗളൂരു പ്രതിവാര സ്പെഷ്യൽ ട്രെയിൻ സെപ്തംബർ വരെ നീട്ടി