തിരുവനന്തപുരം: തിരുവനന്തപുരം നോര്‍ത്തില്‍ (കൊച്ചു വേളി) നിന്ന് ബംഗളൂരുവിലേക്കും തിരിച്ചുമുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് സെപ്തംബര്‍ വരെ നീട്ടിയതായി റയില്‍വേ അധികൃതര്‍ അറിയിച്ചു. ബംഗളൂരുവില്‍ നിന്ന് വെള്ളിയാഴ്കളില്‍ രാത്രി 10 ന് പുറപ്പെടുന്ന ട്രെയിന്‍ നം.065555 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് തിരു.നോര്‍ത്തിലെത്തും.
ഇതിനൊപ്പം ഞായറാഴ്ചകളില്‍ ഉച്ചയ്ക്ക് 2.15 ന് പുറപ്പെടുന്ന മടക്കയാത്രാ സര്‍വീസ് Kട്രെയിന്‍ നം.06556) തിങ്കളാഴ്ച രാവിലെ 7.30 ന് ബംഗളൂരുവില്ലെത്തും. ഈ പ്രത്യേക ട്രെയിനില്‍ രണ്ട് സെക്കന്‍ഡ് എ.സി കോച്ചുകളും 16 തേഡ് എ.സി കോച്ചുകളുമാണുള്ളത്. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് കേരളത്തിലുള്ള സ്റ്റോപ്പുകള്‍ .