Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുസ്ലിം ചെറുപ്പക്കാരെ അഴിക്കുള്ളിലാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു: മുത്തലാഖ് ബില്ലിനെതിരെ കോടിയേരി ബാലകൃഷ്ണൻ

ബിജെപിയുടെ ലക്ഷ്യം മുസ്ലിം ചെറുപ്പാക്കാരെ ഇല്ലാതാക്കാൻ: കോടിയേരി

മുസ്ലിം ചെറുപ്പക്കാരെ അഴിക്കുള്ളിലാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നു: മുത്തലാഖ് ബില്ലിനെതിരെ കോടിയേരി ബാലകൃഷ്ണൻ
, വെള്ളി, 29 ഡിസം‌ബര്‍ 2017 (09:16 IST)
കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്‍. രാജ്യത്തെ മുസ്ലീം ചെറുപ്പക്കാരെ അഴിക്കുള്ളിലാക്കാന്‍ കേന്ദ്രം ലക്ഷ്യമിടുന്നുവെന്നും അതിനുള്ള തെളിവാണ് കേന്ദ്രത്തിന്റെ മുത്തലാഖ് ബില്ലെന്നും കോടിയേരി രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. 
 
രാജ്യത്തെ ജനങ്ങള്‍ക്ക് എതിരെയാണ് ബിജെപിയുടെ ഭരണമെന്ന് തുറന്നടിച്ച കോടിയേരി തിടുക്കപ്പെട്ടുണ്ടാക്കിയ ഈ ബില്ലിനോട് യോജിക്കാന്‍ കഴിയില്ലെന്നും പറഞ്ഞു. അതേസമയം, മുത്തലാഖ് ചൊല്ലുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്.
 
ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലുന്നത് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവും ആക്കുന്ന ബില്ലാണ് ലോക്‌സഭ പാസാക്കിയത്. മുത്തലാഖിനെതിരെ നിയമനിര്‍മ്മാണം നടത്തണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘മുത്തലാഖ് നിരോധന ബില്‍ സ്ത്രീകളെ പരിഗണിക്കാതെയാണ് പാസാക്കിയത്’: വൃന്ദാ കാരാട്ട്