Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 9 April 2025
webdunia

ഡൽഹിയിൽ ശുദ്ധവായു വില്പനക്ക്, വില 15 മിനിറ്റിന് 299 രൂപ മാത്രം!!

അന്തരീക്ഷമലിനീകരണം

അഭിറാം മനോഹർ

, ശനി, 16 നവം‌ബര്‍ 2019 (13:36 IST)
അന്തരീക്ഷമലിനീകരണം രൂക്ഷമായ ഡൽഹിയിൽ താൽകാലിക ആശ്വാസം പകർന്ന് ഓക്സിജൻ ബാറുകൾ തുറന്നു. ഓക്സി പ്യൂർ എന്ന് പേരിട്ടിരിക്കുന്ന ഈ ഓക്സിജൻ ബാറുകളിൽ ഓക്സിജൻ ശ്വസിക്കുന്നതിന് 14 മിനിറ്റിൽ 299 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വിഷപ്പുകയിൽ നിന്നും ഡൽഹി നിവാസികൾക്ക് ഒരല്പം ആശ്വാസം ഇവ നൽകും എന്ന് കണക്കിലെടുത്താൽ പോലും ഭാവിയെ പറ്റിയുള്ള ആശങ്കയാണ് ഇത് സ്രുഷ്ടിക്കുന്നത്. ഇത് വരെ സൗജന്യമായി ശ്വസിക്കുന്ന ഓക്സിജനാണ് ഇപ്പോൾ വില ഈടാക്കപെടുന്നത് എന്നതും ഭാവിയെ സംബന്ധിച്ച് പേടിപെടുത്തുന്നതാണ്.
 
സുഗന്ധം നിറഞ്ഞ ഓക്സിജനാണെങ്കിൽ 15 മിനിറ്റിന് 499 രൂപയാണ് ഓക്സിജൻ ബാറിൽ ഈടാക്കുക. ലെമൺഗ്രാസ്, ഓറഞ്ച്, കറുവപ്പട്ട, പെപ്പർമിന്റ്, ലാവൻഡർ, തുടങ്ങി ഏഴ് വ്യതസ്തമായ മണങ്ങളിൽ ബാറിൽ നിന്നും ഓക്സിജൻ ശ്വസിക്കാൻ കഴിയും. ഈയൊരു സംരംഭം അമേരിക്കയിലെ ലാസ് വേഗാസിൽ തങ്ങൾ കണ്ട ഓക്സിജൻ ബാറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചതാണെന്ന് ഡൽഹിയിൽ ഈ സംരംഭത്തിന് തുടക്കമിട്ട് ആര്യവീർ കുമാറും സുഹൃത്തു മാർഗരിറ്റ കുറിസ്റ്റിനയും പറയുന്നു. 
 
രാജ്യത്തെ വായുമലിനീകരണം ദുസ്സഹമായ നിലയിലായതിനെ തുടർന്ന് ഒട്ടനേകം ആളുകളാണ് ന്യൂ ഡൽഹിയിലെ സാകേതിലുള്ള ഓക്സിജൻ ബാറിലെത്തുന്നത്. ഓക്സിജൻ ബാറുകളിൽ ഇരുന്നു തന്നെ ശ്വസിക്കുന്നതിനും ചെറിയ ബോട്ടിലുകളിൽ ഓക്സിജൻ കൊണ്ടുപോകുന്നതിനുമുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. ഡൽഹിയെ കൂടാതെ പൂനെ അടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ഔട്ട്ലെറ്റുകൾ തുറക്കുവാൻ ഓക്സിപ്യൂർ പദ്ധതിയിടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എന്തൊക്കെ സംഭവിച്ചാലും മല കയറുമെന്ന് തൃപ്തി ദേശായി; യുവതികൾ എത്തിയാൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് ഡിജിപി