ശ്രീനഗർ: ജമ്മു കാശ്മീരിൽ പാകിസ്ഥാൻ സൈനികർ നടത്തിയ ഷെല്ലാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു 30തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുഴുവനും പാകിസ്ഥാൻ സൈന്യം ആക്രമണം നടാത്തുകയായിരുന്നു.
ജമ്മു, കാഠ്വ, ശ്രീനഗർ എന്നീ ജില്ലകളിലാണ് വെടി നിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാന സന്യം അക്രമണം നടത്തിയത്. തുടരെ തുടരെയുള്ള ആക്ല്രമണങ്ങൾ ഭയന്ന് 40,000ത്തോളം ആളുകളാണ് സുരക്ഷിത താവളം തേടി പോയത്. പലരും ഇപ്പോൾ താമസിക്കുന്നത് പുനരധിവാസ കേന്ദ്രങ്ങളിലാണ്. മറ്റു ചിലർ ബന്ധുക്കളുടെ വീടുകളിൽ അഭയം പ്രാപിച്ചു.
ആക്രമണങ്ങൾക്ക് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകുന്നതായാണ് അതിർത്തിയിൽ നിന്നുമുള്ള റിപ്പോർട്ടുകൾ.