Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിന്റെ വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ

തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റിന്റെ വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ
, ബുധന്‍, 23 മെയ് 2018 (14:39 IST)
തൂത്തുക്കുടി സ്റ്റെർലൈറ്റ് കോപ്പർ യുണിറ്റിന്റെ വിപുലീകരണത്തിന് മദ്രാസ് ഹൈക്കോടതിയുടെ സ്റ്റേ. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റേതാണ് നടപടി. സ്റ്റെർലൈറ്റ് യൂണിറ്റിന്റെ രണ്ടാം ഘട്ട വിപൂലീകരണ  പ്രവർത്തനങ്ങളാണ് കോടതി തടഞ്ഞിരിക്കുന്നത്. 
 
പ്ലാന്റിന്റെ രണ്ടാം ഘട്ട വിപൂലീകരണത്തിനെതിരെയായിരുന്നു പ്രധാനമായും പ്രതിശേധങ്ങൾ ഉയർന്നിരുന്നത്. 1996 ലാണ് സ്റ്റെർലൈറ്റ് കോപ്പർ യൂണിറ്റ് തൂത്തുക്കുടിയിൽ പ്രവർത്തനം അരംഭിക്കുന്നത്. ഫാക്ടറിയുടെ പ്രവർത്തനം ജനവസകേന്ദ്രങ്ങളിൽ കടുത്ത മലിനീകരണം സൃഷ്ടിക്കാൻ തുടങ്ങിയതോടെയാണ് ഫാക്ടറിയുടെ പ്രവർത്തനം അവസനിപ്പിക്കനായി ജനകീയ പ്രക്ഷോഭം ഉയരുന്നത്.
 
ഫാക്ടറിയുടെ പ്രവർത്തനം നിർത്തിവക്കണം എന്നാവശ്യപ്പെട്ട് സമരക്കാർ നേരത്തെ സുപ്രീം കോടതിയെ സമീപിച്ചിരിന്നെങ്കിലും. പിഴയടച്ച ശേഷം പ്രവർത്തനം തുടരാൻ കമ്പനിക്ക് സുപ്രീംകോടതി അനുവാദം നൽകുകയായിരുന്നു. ഇതോടെ സമരം വീണ്ടും ശക്തമായി. 
 
ഫാക്ടറിക്കെതിരെയുള്ള സമരം നൂറുദിവസം പിന്നിട്ടതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം സമരക്കാർ ലോങ് മാർച്ചുമായി രംഗത്തുവന്നത്. പ്ലാന്റിനു മുൻപിൽ സമരക്കാരെ തടയുകയായിരുന്നു. ഇതോടെ അക്രമാസക്തമായ മാർച്ചിനു ഉണ്ടായ നേരെ പൊലിസ് വേടിവെപ്പിൽ 11 പേർക്കാണ് ജീവൻ നഷ്ടമായത്. 
 
അതേ സമയം പോലിസ് ആസൂത്രിതമായാണ് വെടിവെപ്പ് നടത്തിയത് എന്ന് വിമർശ്നം ഉയർന്നിട്ടുണ്ട്. കെട്ടിടങ്ങൾക്കും വഹനങ്ങൽക്ക്  മുകളിൽ കയറി സമരക്കാരെ തിരഞ്ഞു പിടിച്ച് വെടിയുറ്റ്ഘിർക്കുന്ന്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇതുകൊണ്ടൊന്നും പിന്മാറില്ലെന്നും  ഫാക്ടറി പൂട്ടുന്നത് വരെ സമരം തുടരും എന്നും സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സദ്യയ്ക്ക് വാഴയില ഉപയോഗിക്കുന്നതും അപകടം? നിപ്പ വൈറസ് ഭീതി പടരുന്നു!