Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാക് വ്യോമയാന പാതയടക്കുന്നതോടെ വിമാനയാത്രയുടെ ദൂരം കൂടും, നിരക്കും ഉയരാൻ സാധ്യത

Pakistan close Airspace

അഭിറാം മനോഹർ

, ഞായര്‍, 27 ഏപ്രില്‍ 2025 (17:06 IST)
പാക് വ്യോമയാന പാത അടച്ച പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. റൂട്ടുകളിലെ മാറ്റം യാത്രക്കാരെ കൃത്യമായി അറിയിക്കണമെന്നാണ് പ്രധാനനിര്‍ദേശം. ഇതിന് പുറമെ വഴി മാറി പോകുന്നതിനാല്‍ എവിടെയെല്ലാം ലാന്‍ഡ് ചെയ്യുമെന്ന വിവരവും നല്‍കണം.യാത്രക്കാര്‍ക്ക് വൈദ്യസഹായവും മതിയായ ആഹാരവും വെള്ളവും കരുതണമെന്നും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വിമാനപാത മാറുന്ന സാഹചര്യത്തില്‍ വിമാനനിരക്ക് ഉയര്‍ന്നാല്‍ കേന്ദ്രം ഇടപെടുമോ എന്ന കാര്യം വ്യക്തമല്ല.
 
വ്യോമയാന പാത അടച്ചതോടെ ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പറക്കുന്നതിന് കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരും. ഇതിന് ഇന്ധനചെലവ് വര്‍ധിക്കുമെന്നതിനാല്‍ വിമാനയാത്രയ്ക്ക് നിരക്ക് ഉയരാന്‍ സാധ്യതയേറെയാണ്. വഴിമാറിപോകുന്നതിനാല്‍ യാത്രാദൈര്‍ഘ്യത്തില്‍ വരുന്ന വര്‍ധനവും ഏതെല്ലാം വിമാനതാവളങ്ങളില്‍ വിമാനം ഇറക്കേണ്ടിവരുമെന്നതടക്കമുള്ള കാര്യങ്ങള്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിക്കണമെന്നാണ് നിര്‍ദേശം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി തട്ടിപ്പിനെതിരെ ജാഗ്രത വേണം: കേരള ദേവസ്വത്തില്‍ ജോലിയെന്ന് പറഞ്ഞ് തട്ടിപ്പുകള്‍ നടക്കുന്നുവെന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്