Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പാകിസ്ഥാന്‍ തെമ്മാടി രാജ്യമെന്ന് ഇന്ത്യ.

India calls Pakistan rogue state in UN

അഭിറാം മനോഹർ

, ചൊവ്വ, 29 ഏപ്രില്‍ 2025 (17:56 IST)
പാകിസ്ഥാന്‍ തെമ്മാടി രാജ്യമെന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തില്‍ അതിശയമില്ലെന്നും പാകിസ്ഥാന്റെ പ്രസ്താവനകള്‍ ഭയത്തിന്റെ സൂചനയാണെന്നും ഇന്ത്യ യുഎന്നില്‍ പറഞ്ഞു. ഇന്ത്യയുടെ യുദ്ധ പദ്ധതി ചോര്‍ന്നെന്ന പാക് ആരോപണവും ഇന്ത്യ തള്ളി കളഞ്ഞു. ആണവഭീഷണി മുഴക്കിയാലൊന്നും പാകിസ്ഥാന് തിരിച്ചടി ഒഴിവാക്കാനാവില്ലെന്നും ഇന്ത്യ വ്യക്തമാക്കി.
 
 അതേസമയം പാകിസ്ഥാന്‍ ഇന്ത്യയുമായി യുദ്ധത്തിന് പോകരുതെന്നും പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചയിലൂടെ തീര്‍ക്കണമെന്നും മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയതായി പാകിസ്ഥാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ കശ്മീരില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേഖലയില്‍ സുരക്ഷ ശക്തമാക്കി. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് നേരെ ആക്രമണസാധ്യതയുണ്ടെന്നാണ് സൂചന. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Zumba Dance: മുഖ്യമന്ത്രി പറഞ്ഞു, വിദ്യാഭ്യാസ വകുപ്പ് കേട്ടു; സ്‌കൂളുകളില്‍ ഇനിമുതല്‍ സൂംബാ പരിശീലനം