മുസ്ലിങ്ങളുടെ ശവസംസ്കാര ചടങ്ങുകളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു വിലക്ക്!
മുസ്ലിംകളുടെ ശവസംസ്കാര ചടങ്ങുകളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു വിലക്ക്
Publish Date: Thu, 30 Nov 2017 (18:50 IST)
Updated Date: Thu, 30 Nov 2017 (19:46 IST)
മുസ്ലിംകളുടെ ശവസംസ്കാര ചടങ്ങുകളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നതിനു വിലക്ക്. ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഗോവയിലാണ് വിവാദപരമായ ഉത്തരവ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മുസ്ലിംകളുടെ ശവസംസ്കാര ചടങ്ങുകളിൽ ഉച്ചഭാഷണി ഉപയോഗിക്കുന്നത് മൂലം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുവെന്നും ഇത് സംബന്ധിച്ച പരാതികള്‍ വ്യാപകമയാതോടെയാണ് നടപടി സ്വീകരിച്ചതെന്നുമാണ് പനാജിയിലെ കോർപ്പറേഷന് അധികൃതര്‍ വ്യക്തമാക്കിയത്.
കോർപ്പറേഷന്റെ തീരുമാനം മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ളതാണെന്ന് പനാജി സുന്നി ട്രസ്റ്റ് വ്യക്തമാക്കിയതിന് പിന്നാലെ വിഷയം വിവാദമായി. കൂടുതല്‍ മുസ്ലിം വിഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ശക്തമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.