Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘രോഹിൻഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഭീകരരുമായി അടുത്തബന്ധം, ചില ശക്തികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു’ - ഒഴിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

ന്യൂഡൽഹി , തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (15:02 IST)
ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ മ്യാന്മറിൽ നിന്ന് പലായനം ചെയ്യുന്ന രോഹിൻഗ്യന്‍ അഭയാര്‍ഥികളെ രാജ്യത്തു നിന്ന് ഒഴിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍.

അഭയാർഥികൾക്ക് ഐഎസ്, ഐഎസ്ഐ തുടങ്ങിയ ഭീകരസംഘടനകളുമായി ബന്ധമുണ്ട്. ഭീകരരെ ഇന്ത്യയിലെത്തിക്കാന്‍ ചില ശക്തികള്‍ അഭയാര്‍ഥികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു.

അഭയാർഥികളെ ഇന്ത്യയിലേക്ക് കടത്താൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. മ്യാൻമർ, ബംഗാൾ, ത്രിപുര എന്നിവ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ഇത് ദേശീയ സുരക്ഷാ സംവിധാനങ്ങളെ ഗുരുതരമായി ബാധിക്കും. ഇവർ രാജ്യത്തിനു ഭീഷണിയാണെന്നും സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മുലത്തിൽ വ്യക്തമാക്കി.

അതേസമയം വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ മനുഷ്യാവകാശ കമ്മീഷനെ കേസിൽ ഇടപെടുത്തേണ്ടെന്നും കോടതി നിലപാട് സ്വീകരിച്ചു. മുതിർന്ന അഭിഭാഷകരായ ഫാലി എസ്. നരിമാൻ, കപിൽ സിബൽ എന്നിവരാണ് രോഹിൻഗ്യകൾക്കുവേണ്ടി ഹാജരായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യേശുദാസിന് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം അനുവദിക്കണം, താന്‍ ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല: സുരേഷ് ഗോപി