പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ ലോസ് അഞ്ചല്‍സ് സിനായി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പഠനം നടത്തിയത്. 55 വയസിന് താഴെയുള്ള സ്ത്രീകളില്‍ ഇതേ പ്രായത്തിലെ പുരുഷന്മാരെ അപേക്ഷിച്ച് പാന്‍ക്രിയാറ്റിക് കാന്‍സര്‍ സാധ്യത 2.4 ശതമാനം കൂടുതലാണ്.
അതേസമയം ഇന്ത്യയില്‍ പാന്‍ക്രിയാറ്റിക് കാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ 20വര്‍ഷം മുന്‍പുള്ള കണക്കുകള്‍ പ്രകാരം ഇപ്പോള്‍ രണ്ടിരട്ടിയായിട്ടുണ്ട്. മറ്റു കാന്‍സറുകളെ അപേക്ഷിച്ച് കൂടുതല്‍ മരണസാധ്യതയ്ക്ക് കാരണമായ കാന്‍സറാണിത്.