ചെന്നൈ-കൊയമ്പത്തൂർ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു, ക്രൂ അംഗങ്ങളെ ക്വറന്റീനിൽ

ബുധന്‍, 27 മെയ് 2020 (09:21 IST)
കൊയമ്പത്തൂർ: രാജ്യത്ത് ആഭ്യന്തര വിമാന സർവിസ് പുനരാരംഭിച്ച് ആദ്യ ദിവസം തന്നെ വിമാനത്തിൽ സഞ്ചരിച്ച യാത്രക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു, മെയ് 25ന് വൈകുന്നേരം 6E 381 വിമാനത്തില്‍ ചെന്നൈയില്‍നിന്നും കൊയമ്പത്തൂരിലേയ്ക്ക് യാത്രചെയ്ത ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 93 പേർ ഈ വിമാനനത്തിൽ യാത്ര ചെയ്തിരുന്നു. 
 
ഫെയ്സ് മാസ്ക്, ഷീൽഡ് കയ്യുറകൾ എന്നിവ ധരിച്ചാണ് കോവിഡ് ബാധിതനായ ആൾ വിമാനത്തിൽ യാത്ര ചെയ്തത്. സമീപത്ത് ആരും ഉണ്ടായിരുന്നില്ല എന്നതിനാൽ രോഗവ്യാപനത്തിനുള്ള സാധ്യതയില്ല എന്ന് ഇൻഡീഗോ പറയുന്നു. അതേസമയം വിമാനത്തിൽ ഉണ്ടായിരുന്ന ക്രൂ അംഗങ്ങളെ 14 ദിവസത്തേയ്ക്ക് ക്വറന്റീനിൽ പ്രവേശിപ്പിച്ചു

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു, വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണം, സൂരജിന്റെ മൊഴി പുറത്ത്