Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു; ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവ്

രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു; ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 30 മാര്‍ച്ച് 2022 (08:26 IST)
രാജ്യത്ത് ഇന്നും ഇന്ധനവില വര്‍ധിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. ഒന്‍പത് ദിവസത്തിനിടെ എട്ടാമത്തെ വര്‍ധനവാണിത്. എട്ടുദിവസംകൊണ്ട് ആറുരൂപയിലധികമാണ് കൂടിയത്. ഇതോടെ രാജ്യത്തെ അവശ്യസാധനങ്ങളുടെ വില കൂടുകയാണ്. പൊതുഗതാഗതനിരക്കും കൂടും. 
 
രാജ്യത്തെ അഞ്ചുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിനെ തുടര്‍ന്നാണ് ഇന്ധനവിലവര്‍ധനവും ഉണ്ടായത്. ഒരാഴ്ചക്ക് ശേഷമാണ് വില വര്‍ധനവ് ആരംഭിച്ചത്. പതിയെയാണ് വില വര്‍ധിപ്പിക്കുന്നത്. വരുംദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കാനാണ് സാധ്യത.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ധനവില കുതിക്കുന്നു; മിണ്ടാതെ കേന്ദ്രം, ഇനിയും ഉയരും