Publish Date: Mon, 22 Feb 2021 (11:35 IST)
Updated Date: Mon, 22 Feb 2021 (11:37 IST)
രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 39പൈസയും ഡീസലിന് 37 പൈസയുമാണ് കൂടിയത്. കുറച്ചു ദിവസങ്ങളായി രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി കൂടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന സ്ഥലങ്ങളില്‍ ഇന്ന് ഇന്ധനവിലയില്‍ മാറ്റമില്ല. ഡല്‍ഹിയില്‍ പെട്രോളിന് 90.58 രൂപയാണ് വില. തിരുവനന്തപുരത്ത് 92.91 രൂപയാണ് വില.
അതേസമയം പെട്രോളിന്റെ വില കൂടാന്‍ കാരണമായ രണ്ടുകാരണങ്ങളെ കുറിച്ച് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍ പറഞ്ഞു. അന്താരാഷ്ട്ര വിപണി പെട്രോളിന്റെ ഉല്‍പാദനം കുറച്ചതാണ് ഒന്നാമത്തെ കാരണമായി പറയുന്നത്. കൂടുതല്‍ ലാഭത്തിനുവേണ്ടിയാണ് ഉല്‍പാദന രാജ്യങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഇതാണ് ഉപഭോക്താക്കളായ രാജ്യങ്ങളെ കഷ്ടത്തിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു കാരണം കൊവിഡാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കൊവിഡ് മൂലം എണ്ണ ഉല്‍പാദന രാജ്യങ്ങള്‍ ഉല്‍പാദനം കുറച്ചിരുന്നു.