മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം
മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ചു മരണം
മുംബൈയില്‍ വിമാനം ജനവാസമേഖലയില്‍ തകര്‍ന്നു വീണു അഞ്ചു പേര്‍ മരിച്ചു. രണ്ട് പൈലറ്റുമാരും രണ്ട് എൻജിനീയർമാരും ഒരു വഴിയാത്രക്കാരനുമാണ് മരിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ ചാര്‍ട്ടേഡ് വിമാനമാണ് തകര്‍ന്നു വീണത്.
മുംബൈയിലെ സര്‍വോദയ ആശുപത്രിക്ക് സമീപത്തെ ഘട്‌കോപാര്‍ എന്ന സ്ഥലത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിലേക്കാണ് വിമാനം വീണത്. ജുഹുവിൽ ലാൻഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെ ഉച്ചയ്ക്ക് 1.30നാണ് അപകടം.
വീണയുടൻ വിമാനത്തിൽ തീ ആളിപ്പടർന്നു. അന്തരീക്ഷമാകെ കറുത്ത പുക നിറയുകയും ചെയ്തു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.