Webdunia - Bharat's app for daily news and videos

Install App

‘ലക്ഷങ്ങൾ മുടക്കി സ്റ്റേജ് കെട്ടി, കാർപെറ്റിൽ മാലിന്യങ്ങൾ കൊണ്ടിട്ട് പ്രധാനമ‌ന്ത്രിയുടെ ശുചീകരണം’- നാട് ഭരിക്കുന്നവർക്ക് ഭ്രാന്തായോ എന്ന് ട്രോളർമാർ

Webdunia
വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (16:20 IST)
എന്തിലും വ്യത്യസ്തത പരീക്ഷിക്കുന്ന പ്രധാനമന്ത്രിയാണ് നമ്മുടേത്. ഇപ്പോൾ തന്റെ പ്രവൃത്തികൊണ്ട് വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ശുചീകരണ തൊഴിലാള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ.
 
ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന ചടങ്ങിലാണ് ശുചീകരണ തൊഴിലാളികളോടൊപ്പം പ്രധാനമന്ത്രി ചിലവഴിച്ചത്.
അഴുക്കു ചാലുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് നരേന്ദ്രമോദി അവ വേര്‍തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തു വിട്ടുകയും ചെയ്തു.  
 
ലക്ഷങ്ങൾ മുടക്കി സ്റ്റേജുണ്ടാക്കി കാർപെറ്റ് വിരിച്ച് അതിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ വെർതിരിക്കുന്ന മോദിയുടെ ചിത്രത്തെ ട്രോളുകയാണ് ട്രോളർമാർ. പണം ചിലവഴിച്ച് പ്രധാനമന്ത്രി നടത്തിയത് പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയര്‍ന്നത്.
 
‘ലക്ഷക്കണക്കിന് രൂപ ചെലവു ചെയ്തു സ്റ്റേജ് ഉണ്ടാക്കുക അതില്‍ ലക്ഷങ്ങള്‍ വിലവരുന്ന കാര്‍പെറ്റ് വിരിക്കുക പിന്നീട് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കുക അതു കൊണ്ടുവന്നു വന്നു സ്റ്റേജില്‍ ഇടുക സത്യത്തില്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ ! ഇന്ത്യ മഹാരാജ്യത്ത് ജനങ്ങള്‍ക്ക് മൊത്തം ഭ്രാന്തായോ ? അതോ നാടുഭരിക്കുന്നവര്‍ക്ക് ഭ്രാന്തായോ ? അതോ ഇങ്ങനെ ഒരു പോസ്റ്റ് ഇടേണ്ടി വന്നാഎനിക്ക് ഭ്രാന്തായോ ?’ ഇത്തരത്തിലുളള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments