രാജ്യം 72ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പ്രസംഗിച്ചത്. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്രദിന സന്ദേശത്തിൽ പ്രധാനമന്ത്രി നൽകിയ 10 സുപ്രധാന വിവരങ്ങൾ.
1. നാം ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. സമ്പദ്‌വ്യവസ്ഥയുടെ കാര്യത്തിൽ ലോകത്തിൽ ആറാം സ്ഥാനമാണ് ഇന്ത്യയ്ക്കെതോർത്ത് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർക്ക് അഭിമാനിക്കാം. എല്ലാം ആറിക്കൊണ്ടിരിക്കുകയാണ്.
2. സമീപകാലത്ത് സമാപിച്ച പാർലമെന്റ് സെഷൻ സാമൂഹ്യനീതിക്ക് സമർപ്പിതമായിരുന്നു. മറ്റു പിന്നോക്കവിഭാഗങ്ങളുടെ (ഒബിസി) കമ്മീഷൻ തയ്യാറാക്കുന്നതിനായുള്ള ബിൽ പാസായതിന് പാർലമെന്റ് സാക്ഷ്യം വഹിച്ചു.
3. 1.25 ബില്ല്യൻ സ്വപ്നങ്ങൾ ഒരു ലക്ഷ്യത്തിലേക്ക് എത്തുമ്പോൾ, നേടിയെടുക്കാൻ കഴിയാത്തതായി ഒന്നുമില്ല. ഒരു നല്ല ഗവൺമെന്റിനെ രുപീകരിച്ചെടുക്കുന്നതിനെ 2014ൽ രാജ്യത്തെ ജനങ്ങൾ തടഞ്ഞില്ല. അവർ രാജ്യത്തിന് വേണ്ടി ഒന്നായി നിന്നു. ഒറ്റക്കെട്ടായി നല്ലൊരു ഗവൺമെന്റിനെ രൂപീകരിക്കുന്നതിൽ പങ്കാളികളായി. ഇപ്പോഴും അവർ സർക്കാരിനൊപ്പമാണ്.
4. റെഡ് ടേപ്പിനെ കുറിച്ച് സംസാരിച്ചിരുന്ന ബിസിനസുകാർ ഇപ്പോൾ റെഡ് കാർപെറ്റിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയിരിക്കുന്നു. ഇന്നവർ പരിഷ്കരണത്തെക്കുറിച്ച് സംസാരിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്നു.
5. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ആം വർഷം പൂർത്തിയാക്കുമ്പോൾ കൈയ്യിൽ ഇന്ത്യയുടെ ദേശീയ പതാകയുമായി ഒരു മകളെയോ മകനെയോ ബഹിരാകാശത്തേക്ക് അയക്കും. ഇതോടെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാഷ്ട്രമായി ഇന്ത്യ മാറും. ഇത് 2022ൽ സംഭവിക്കും.
6. പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടിയുള്ള ആരോഗ്യ സുരക്ഷ പദ്ധതി സെപ്റ്റംബർ 25ന് ഉദ്ഘാടനം ചെയ്യും. അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതി അടുത്തമാസം ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കും.
7. കഴിഞ്ഞ വർഷം ജിഎസ്ടി യാഥാർഥ്യമാക്കി. ജിഎസ്ടിയുടെ വിജയത്തിൽ ബിസിനസ് സമൂഹത്തിനൊന്നാകെ നന്ദി പറയുന്നു.
8. ബി.ആർ. അംബേദ്കർ നമുക്ക് നൽകിയ ഭരണഘടനയിൽ എല്ലാവർക്കും തുല്യനീതി ഉറപ്പുവരുത്തുന്നു. ഇക്കാര്യം നമ്മൾ ഉറപ്പുവരുത്തണം.
9. ബലാത്സംഗത്തിന്റെ ഈ ആരോചകമായ മനോഭാവത്തിൽ നിന്ന് നമ്മുടെ സമൂഹത്തെയും രാജ്യത്തെയും സ്വതന്ത്രരാക്കണം. അടുത്തിടെ ബലാത്സംഗക്കേസിലെ ഒരു പ്രതിയെ മധ്യപ്രദേശിൽ അതിവേഗ കോടതിയിൽ തൂക്കിക്കൊന്നിരുന്നു. നമ്മൾ ഈ വാർത്ത പ്രചരിപ്പിക്കുകയും ജനങ്ങളെ ഇക്കാര്യത്തിൽ ബോധവാന്മാരാക്കുകയും ചെയ്യണം. നിയമത്തിന്റെ ചട്ടങ്ങളും പരമാധികാരവും അവരുടെ കൈകളിൽ തന്നെയാണ്. ആർക്കും നിയമം കൈയ്യിലെടുക്കാനുള്ള അവകാശമില്ല.
10. കശ്മീരിൽ സമാധാനമാണ് ബുള്ളറ്റുകളല്ല വേണ്ടത്.