Select Your Language

Notifications

webdunia
webdunia
webdunia
webdunia

50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അഞ്ച് ലക്ഷം കവറേജ്; തന്റെ അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ കിടിലൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി

50 കോടി ജനങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ്, അഞ്ച് ലക്ഷം കവറേജ്; തന്റെ അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ കിടിലൻ പ്രഖ്യാപനവുമായി പ്രധാനമന്ത്രി
, ബുധന്‍, 15 ഓഗസ്റ്റ് 2018 (09:25 IST)
രാജ്യം 72ആം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തിൽ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ച് വാതോരാതെ പ്രസംഗിച്ച പ്രധാനമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. 
 
കോടിക്കണക്കിന് ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്.  50 കോടിയോളം വരുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. അഞ്ചുലക്ഷം രൂപയുടെ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതി അടുത്തമാസം ദീന്‍ധയാല്‍ ഉപാധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് തുടക്കം കുറിക്കും. ആയുഷ്മാന്‍ ഭാരത് എന്ന മോദിയുടെ പ്രഖ്യാപന പദ്ധതിയുടെ കീഴിലാണ് ജന ആരോഗ്യ അഭിയാന്‍ എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. 
 
ഇന്ത്യയുടെ ഉയർച്ചയെ ലോകരാജ്യങ്ങൾ അംഗീകരിക്കുന്നതായും മോദി വ്യക്തമാക്കി. 2013ലെയും ഇന്നത്തെയും സാഹചര്യങ്ങൾ വിലയിരുത്തിയും അദ്ദേഹം സംസാരിച്ചു. അവസാനവർഷത്തെ യുപിഎ സർക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കിൽ ഇന്ത്യ വളരാൻ ദശകങ്ങൾ എടുത്തേനെയെന്നും മോദി കൂട്ടിച്ചേർത്തു.
 
രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ പുതിയ പ്രതിബ്ദ്ധതയാണ് മുന്നിലുള്ളത്. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെറുതാണെങ്കിലും അതിനൊരു മൂല്യമുണ്ട്; കേരളത്തിന് വേണ്ടി കൈനീട്ടി സച്ചിൻ