Publish Date: Fri, 29 Oct 2021 (08:50 IST)
Updated Date: Fri, 29 Oct 2021 (08:53 IST)
ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി മോദി ഇറ്റലിയിലേക്ക് പുറപ്പെട്ടു. ഈമാസം 30,31 തിയതികളില്‍ റോമില്‍ വച്ചാണ് ഉച്ചകോടി നടക്കുന്നത്. ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
സമ്മേളനത്തിനിടെ ഇറ്റാലിയന്‍ പ്രധാനമന്ത്രി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍, സൗദി കിരീട അവകാശി,ഇന്തൊനീഷ്യന്‍ പ്രസിഡന്റ് എന്നിവരുമായി മോദി ഉഭയ കക്ഷി ചര്‍ച്ചകള്‍നടത്തും.