Select Your Language

Notifications

webdunia
webdunia
webdunia
webdunia

"ചൈനക്ക് ഇന്ത്യയുടെ മുന്നറിയിപ്പ്, ആരെയും നേരിടാൻ രാജ്യം സുസജ്ജം",ലഡാക്ക് സന്ദർശനത്തിൽ സൈനികരെ അഭിവാദ്യം ചെയ്‌ത് പ്രധാനമന്ത്രി

, വെള്ളി, 3 ജൂലൈ 2020 (14:58 IST)
ലഡാക്ക് സന്ദർശനത്തിൽ ഇന്ത്യൻ സൈനികരുടെ ത്യാഗത്തെയും ധീരതയേയും പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്നും നമ്മുടെ സൈനികരുടെ ധീരത ലഡാക്കിലെ മലനിരകളേക്കാൾ ഉയരെയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
ആരെയും നേരിടാൻ ഇന്ത്യ സുസജ്ജമാണ്. രാജ്യം മുഴുവൻ സൈനികരിൽ വിശ്വസിക്കുന്നു. നിങ്ങളും നിങ്ങളുടെ സഹപോരാളികളും കാണിച്ച ധീരത ഇന്ത്യയുടെ ശക്തിയെന്താണെന്ന് ലോകത്തെ കാണിക്കുന്നു. ഗാൽവാനിലെ വീരമൃത്യു വരിച്ച ജവാന്മാരെ പറ്റി അവരുടെ ധീരതയെ പറ്റി രാജ്യം മുഴുവൻ സംസാരിക്കുന്നുവെന്നുംവീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
 
നിങ്ങളുടെ ശൗര്യമെന്താണെന്ന് ഭാരതമാതാവിന്റെ ശത്രുക്കള്‍ കണ്ടുകഴിഞ്ഞു. ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല.യുദ്ധമോ സമാധാനമോ സാഹചര്യം എന്തായാലും നാം മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. ഓടക്കുഴലൂതുന്ന കൃഷ്ണനേയും സുദർശനചക്രമേന്തിയ കൃഷ്‌ണനെയും ഒരുപോലെ ആരാധിക്കുന്ന ആളുകളാണ് നാമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു; ഒരു സൈനികന് വീരമൃത്യു