Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയില്‍; കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍

നിരവധി വീടുകളും റോഡുകളും വ്യാപാരസ്ഥാപനങ്ങളും എല്ലാം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി.

Flood Alert, Bharathapuzha

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ജൂലൈ 2025 (19:30 IST)
വെള്ളപ്പൊക്കത്തില്‍ ഹിമാചലിലെ സഹകരണ ബാങ്ക് മണ്ണിനടിയിതിന് പിന്നാലെ കോടികളുടെ സ്വര്‍ണത്തിനും പണത്തിനും കാവല്‍ നിന്ന് ജനങ്ങള്‍. കനത്ത പേമാരിയിലും മണ്ണിടിച്ചിലും കനത്ത നാശനഷ്ടങ്ങളാണ് ഹിമാചല്‍ പ്രദേശില്‍ ഉണ്ടായത്. നിരവധി വീടുകളും റോഡുകളും വ്യാപാരസ്ഥാപനങ്ങളും എല്ലാം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഒലിച്ചുപോയി. 
 
മാണ്ടി ജില്ലയിലെ തുനാഗ് പട്ടണത്തിലുള്ള സഹകരണ ബാങ്ക് പൂര്‍ണമായും മണ്ണിനടിയിലായി. ഇതോടെ ബാങ്കിലെ ഇടപാടുകാരും ആശങ്കയിലായി. നഗരത്തിലെ 8000 ത്തോളം ആളുകള്‍ ആശ്രയിക്കുന്ന ബാങ്കാണിത്. അതേസമയം ഉത്തരേന്ത്യയിലെ കനത്ത പേമാരി തുടരുന്നു. ഹിമാചല്‍ പ്രദേശിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. ഇവിടെ 78 പേര്‍ മരണപ്പെടുകയും 37 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ 4 ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇവിടെ വിവിധ ജില്ലകളില്‍ മേഘവിസ്‌ഫോടനം ഉണ്ടായിട്ടുണ്ടായിരുന്നു. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
 
അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും കരുതല്‍ നടപടികള്‍ സ്വീകരിക്കാനും ദുരന്തനിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ഡല്‍ഹിയില്‍ വിവിധ നഗരങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഗതാഗതം മണിക്കൂറുകള്‍ വരെ സ്തംഭിച്ചു. അതേസമയം കേരളത്തില്‍ ഇന്ന് രണ്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സയില്‍ മരിക്കാന്‍ തുടങ്ങിയ താന്‍ ജീവന്‍ നിലനിര്‍ത്തിയത് സ്വകാര്യ ആശുപത്രിയിലെ ചികിത്സകൊണ്ട്: മന്ത്രി സജി ചെറിയാന്‍