ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം അതിവേഗം വർധിയ്ക്കുന്ന പശ്ചത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ഈ മാസം 16, 17 തിയതികളിൽ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടികഴ്ച നടത്തും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും സംസ്ഥാനങ്ങളിൽനിന്നും നിർദേശങ്ങൾ ആരായുന്നതിനുമണ് യോഗം.
കേരളം ഉൾപ്പടെ 21 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി 16 നാണ് കൂടിക്കാഴ്ച. ജൂൺ 17 മഹാരാഷ്ട്ര, ഗുജറത്ത് ഉൾപ്പടെ രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായീ ചർച്ച നടത്തും. കണ്ടെയിൻമെന്റ് സോണുകളിൽ പ്രഖ്യാപിച്ചിരിയ്ക്കുന്ന ലോക്‌ഡൗൺ ഈ മാസം 30ന് അവസാനിയ്ക്കും ഇത് കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയാാവും.