Select Your Language

Notifications

webdunia
webdunia
webdunia
webdunia

എയർ ഇന്ത്യ സ്വകാര്യ കമ്പനിയാക്കും, 100 ശതമാനം ഓഹരികളും വിറ്റഴിക്കുമെന്ന് വ്യോമയാന മന്ത്രി

എയർ ഇന്ത്യ സ്വകാര്യ കമ്പനിയാക്കും, 100 ശതമാനം ഓഹരികളും വിറ്റഴിക്കുമെന്ന് വ്യോമയാന മന്ത്രി
, ശനി, 27 മാര്‍ച്ച് 2021 (15:52 IST)
എയർ ഇന്ത്യയെ പൂർണമായും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി. ഒന്നെങ്കിൽ പൂര്‍ണമായ സ്വകാര്യവത്കരണം അല്ലാ എങ്കിൽ അടച്ചുപൂട്ടൽ എന്നല്ലാതെ മറ്റ് വഴികളില്ലെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
 
എയർ ഇന്ത്യ ഏറ്റവും വലിയ പൊതുമേഖലാ കമ്പനികളിൽ ഒന്നാണെങ്കിലും 60,000 കോടി രൂപയിലധികമാണ് കമ്പനിയുടെ കടം. അതിനാൽ തന്നെ ഓഹരികൾ വിറ്റഴിക്കുക അല്ലെങ്കിൽ അടച്ചുപൂട്ടിക എന്നത് മാത്രമാണ് മുന്നിലുള്ള വഴി. ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സര്‍ക്കാര്‍ നിശ്ചയിക്കുമെന്നും വരും ദിവസങ്ങളില്‍ ബിഡ്ഡുകള്‍ ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തന്റെ ഇരുപതാംവയസില്‍ ബംഗ്ലാദേശിനുവേണ്ടി ഇന്ത്യയില്‍ സത്യാഗ്രഹമിരുന്നു: മോദിയുടെ പരാമര്‍ശത്തില്‍ പരിഹാസവുമായി സോഷ്യല്‍ മീഡിയ