12 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചത് കൊണ്ടുമാത്രം പോക്‌സോ പ്രകാരമുള്ള ബലാത്സംഗക്കുറ്റമാകില്ലെന്ന് സുപ്രീം കോടതി. അതിനെ ലൈംഗിക അതിക്രമമായെ കാണാനാവു എന്നാണ് ജസ്റ്റിസുമാരായ അഹ്‌സനുദ്ദീന്‍ അമാനുള്ളയും ജോയമല്യ ബാഗ്ചിയുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കിയത്.
പോക്‌സോ നിയമത്തിലെ ഒന്‍പത്(എം) വകുപ്പ് പ്രകാരമുള്ള ലൈംഗിക അതിക്രമമാണ് ഇത്തരം പ്രവര്‍ത്തിയെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഛത്തിസ്ഗഡിലെ 12കാരിയുടെ സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയുടെ ശിക്ഷ 20 വര്‍ഷം തടവായി വിധിച്ചത് അഞ്ച് വര്‍ഷമാക്കി കുറച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.