‘ഷാരൂഖിനെയും അമിറിനെയും അവര്‍ വേട്ടയാടി; ഇപ്പോഴത്തെ ഇര ഞാനാണ്’; ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്

‘ഷാരൂഖിനെയും അമിറിനെയും അവര്‍ വേട്ടയാടി; ഇപ്പോഴത്തെ ഇര ഞാനാണ്’; ബിജെപിക്കെതിരേ ആഞ്ഞടിച്ച് പ്രകാശ് രാജ്

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (20:00 IST)
ബിജെപിക്ക് വോട്ടു ചെയ്ത് ദുരന്തം സ്വയം വിളിച്ചുവരുത്തിയെന്ന് ജനം തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് നടനും സംവിധായകനുമായ പ്രകാശ് രാജ്. ജനത്തിന്റെ ഈ തിരിച്ചറിവിനെ അവര്‍ അടിച്ചമര്‍ത്തി കൊണ്ടിരിക്കുകയാണ്. തന്നെപ്പോലുള്ളവര്‍ക്ക് ഒന്നു മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം സംജാതമായി തീര്‍ന്നിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ ഭിന്നതകള്‍ പ്രകടിപ്പിക്കുന്നവരെ ബിജെപി പലതരത്തില്‍ വേട്ടയാടുന്നു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ആമിര്‍ ഖാനും അതിന്റെ ഇരകളാണ്. ഷാരൂഖിനെ ഒറ്റപ്പെടുത്തിയപ്പോള്‍ ആമിറിനെ അംബാസിഡര്‍ സ്ഥാനത്തു നിന്നും നീക്കുകയും അദ്ദേഹത്തിന്റെ പരസ്യങ്ങള്‍ വിലക്കുകയും ചെയ്‌തു. സമാനമായ സാഹചര്യത്തിലൂടെയാണ് താനും കടന്നു പോകുന്നതെന്നും പ്രകാശ് രാജ് കൂട്ടി ചേര്‍ത്തു.

തന്നെപ്പോലുള്ളവര്‍ക്ക് മിണ്ടാന്‍ പോലും പറ്റാത്ത സാഹചര്യം ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്. ഞാന്‍ അഭിനയിച്ച പരസ്യങ്ങള്‍ക്കും വിലക്ക് വീഴുകയാണ്. പല തരത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നടക്കുന്നുണ്ട്. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനം ഇതിന് ഉദാഹരണമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

യാത്രക്കാര്‍ക്ക് വൃത്തിയുള്ള ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതിനായി 'KLOO' ആപ്പ് പുറത്തിറക്കാനൊരുങ്ങി കേരളം

വാനോളം കേരളം; അതിദാരിദ്ര്യ മുക്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം, മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം

അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: മമ്മൂട്ടി തിരുവനന്തപുരത്ത്, മോഹന്‍ലാലും കമലും എത്തില്ല

അടുത്ത ലേഖനം
Show comments