ഭാര്യയുടെ ആഭരണങ്ങൾ വിറ്റാണ് വക്കീൽ ഫീസ് നൽകിയതെന്നും ആകെയുള്ളത് ഒരു ചെറിയ കാർ മാത്രമാണെന്നുമുള്ള അനിൽ അംബാനിയുടെ കോടതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ.
കേസ് നടത്താൻ വക്കീൽ ഫീസിനായി തന്റെ ഭാര്യയുടെ ആഭരണങ്ങൾ വിറ്റുവെന്നും സ്വന്തമായി ആകെയുള്ളത് ഒരു ചെറിയ കാര്‍ ആണെന്നും അനില്‍ അംബാനി യു.കെ. കോടതിയില്‍ പറഞ്ഞു. ഈ ആൾക്കാണ് മോദി 30,000 കോടിയുടെ റഫാൽ ഓഫ്‌സൈറ്റ് കരാർ നൽകിയത് എന്നാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്. വായ്‌പ തിരിച്ചടവുമായി ബന്ധപ്പെട്ട് മൂന്ന് ചൈനീസ് ബാങ്കുകളാണ് അനിൽ അംബാനിക്കെതിരെ ലണ്ടൻ കോടതിയെ സമീപിച്ചത്.700 ദശലക്ഷം ഡോളറില്‍ അധികമാണ് അനില്‍ ഇവര്‍ക്ക് നല്‍കേണ്ടത്.