Publish Date: Sun, 28 Mar 2021 (08:00 IST)
Updated Date: Sun, 28 Mar 2021 (08:02 IST)
രാഷ്ട്രപതിയെ ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. വെള്ളിയാഴ്ചയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് മാറ്റുകയായിരുന്നു. രാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.
ചൊവ്വാഴ്ച ശസ്ത്രക്രിയ നടക്കുമെന്നാണ് രാഷ്ട്രപതിഭവന്‍ അറിയിച്ചത്.