ജയില്‍ ജീവനക്കാര്‍ ശരീരത്തില്‍ ‘ഓം’ ചാപ്പ കുത്തിയതായി തടവുകാരന്റെ ആരോപണം. തിഹാർ ജയിലില്‍ ജുഡീഷ്യൽ തടവില്‍ കഴിയുന്ന ന്യൂഡൽഹി സ്വദേശി നബീർ ആണ് കാർകർദൂമ മജിസ്ട്രേറ്റ് കോടതിയിൽ ഇക്കാര്യം പറഞ്ഞത്.
ജീവനക്കാർ ലോഹം പഴുപ്പിച്ച് ‘ഓം’ ചാപ്പ കുത്തുകയായിരുന്നു. ക്രൂര മര്‍ദ്ദനമാണ് ജയില്‍ ജീവനക്കാരില്‍ നിന്ന് ഏല്‍ക്കേണ്ടി വന്നത്. ഭക്ഷണം നല്‍കാതെ പട്ടിണിക്കിടുന്നത് പതിവായിരുന്നുവെന്നും വെള്ളിയാഴ്‌ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നബീർ ആരോപിച്ചു.
ഷര്‍ട്ട് അഴിച്ചു മാറ്റി ചാപ്പ കുത്തിയതും മര്‍ദ്ദനമേറ്റതിന്റെ പാടുകളും ഇയാള്‍ കോടതിയെ കാണിച്ചു. ഗുരുതരമായ ആരോപണമാണിതെന്നും അടിയന്തര നടപടി വേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
നബീറിന്റെ ആരോപണം അന്വേഷിക്കാൻ തിഹാർ ജയിൽ അധികൃതരോട്ആവശ്യപ്പെട്ട മജിസ്ട്രേറ്റ് 24 മണിക്കൂറിനകം മറുപടി നൽകാനും നിർദേശിച്ചു. നബീറിനെ ജയിൽ മാറ്റാനും ഉത്തരവിട്ടു.