Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

പുൽവാമാ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ മുസാദിൻ അഹമ്മദ് ഖാനെ സുരക്ഷാ സേന വധിച്ചു, കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിൽ

തിങ്കളാഴ്ച്ച പുലർച്ചെ പുൽ വാമയിലെ പിംഗ്ലിഷിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം.

പുൽവാമാ ഭീകരാക്രമണം
, തിങ്കള്‍, 11 മാര്‍ച്ച് 2019 (11:18 IST)
പുൽവാമാ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിൽ ഒരാളായ മുസാദിൻ അഹമ്മദ് ഖാൻ എന്ന മൊഹദ് ഭായിയെ സുരക്ഷാ സേന വധിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് വിവരം. തിങ്കളാഴ്ച്ച പുലർച്ചെ പുൽ വാമയിലെ പിംഗ്ലിഷിൽ നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതായാണ് വിവരം. മുസാദിൻ അഹമ്മദ് ഖാൻ ഉൾപ്പെടെ മൂന്നു ഭീകരരെയാണ് സൈന്യം ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്. 
 
സുരക്ഷാ സേനയുക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടാകുകയായിരുന്നു. തുടർന്നുണ്ടായ ഏറ്റുമുട്ടലിലാണ് 3 ഭീകരർ കൊല്ലപ്പെടുന്നത്. 2018 ഫെബ്രുവരിയിൽ സുൻജാവൻ സൈനിക ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണത്തിലും മുസാദിൻ അഹമ്മദ് ഖാനു പങ്കുണ്ടെന്നാണ് കരുതുന്നത്. 
 
ഫെബ്രുവരി 14നു നടന്ന പുൽ വാമാ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവന്മാരാണ് വീരമൃത്യു വരിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവത്വം വിധി നിർണ്ണയിക്കും; രാജ്യത്ത് കന്നിവോട്ടർമാർ 1.5 കോടി