Select Your Language

Notifications

webdunia
webdunia
webdunia
webdunia

പി എൻ ബി തട്ടിപ്പ് കേസിൽ നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു

പി എൻ ബി തട്ടിപ്പ് കേസിൽ നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചു
, വ്യാഴം, 24 മെയ് 2018 (15:08 IST)
ഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്നും കോടികൾ തട്ടിച്ചകേസിൽ നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമർപ്പിച്ചു. 12,000 പേജുകളുള്ള കുറ്റപത്രമാണ് ഇരുവർക്കുമെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയക്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്.  
 
കേസിൽ നടപടി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി നീരവ് മോദിയുടെ 170 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതായി കഴിഞ്ഞ ദിവസം എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് ഉത്തരവിറക്കിയിരുന്നു 
 
73 കോടിയോളം മതിപ്പു വിലവരുന്ന മുംബൈയിലെ സ്റ്റാർ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, സൂറത്തിലെ പൌദ്ര എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ്, 63 കോടി രൂപ മതിപ്പ് വിലയുള്ള അന്ധേരിയിലെ എച്ച്.സി.എല്‍ ഹൗസ് എന്നിവയാണ് എൻഫോഴ്സ്‌മെന്റ് കണ്ടുകെട്ടിയത്. 
 
ഇതോടൊപ്പം തന്നെ കൊടക് മഹേന്ദ്ര,  ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യൂണിയന്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സൂറത്ത് പീപ്പിൾസ് കോ ഓപറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവ വഴിയുള്ള 58 കോടി രൂപയുടെ പണമിടപാടുകളും എൻഫോഴ്സ്‌മെന്റ് മരവിപ്പിച്ചിട്ടുണ്ട്.
 
4.01 കോടി രൂപ വിലവരുന്ന 11 ആഡംബര വാഹനങ്ങളും കണ്ടുകെട്ടിയ കൂട്ടത്തിൽപ്പെടുന്നു. മോദിയുടെ സഹോദരന്റെ സ്ഥാപനങ്ങൾക്കും. നിരവ് മോദിയുടെ കമ്പനികളുമായി ബന്ധപ്പെട്ട ഓഹരി ഇടപാടുകൾക്കും എൻഫൊഴ്‌സ്‌മെന്റ് വിലങ്ങിട്ടിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിപ്പാ വൈറസ്; കോഴിക്കോട്ടെ പൊതു പരിപാടികൾ ഒഴിവാക്കാൻ കളക്ടറുടെ നിർദേശം