Select Your Language

Notifications

webdunia
webdunia
webdunia
webdunia

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു

റാബിസ് പ്രതിരോധ വാക്സിന്‍ അമിതമായി നല്‍കി; എലി കടിച്ചതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയുടെ ഒരു വശം സ്തംഭിച്ചു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 18 ഡിസം‌ബര്‍ 2024 (17:26 IST)
തെലങ്കാനയിലെ ഖമ്മം ടൗണിലെ ദാനവായിഗുഡെമിലെ ബിസി വെല്‍ഫെയര്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ഒരു കാലും ഒരു കൈയും തളര്‍ന്നു. വിദ്യാര്‍ത്ഥിയെ എലി കടിച്ചതിനെ തുടര്‍ന്ന് നല്‍കിയ ആന്റി റാബിസ് വാക്‌സിന്‍ ഡോസ് അമിതമായതാണ് ഈ അവസ്ഥയ്ക്ക് കാരണമായത്. രഘുനടപാലം മണ്ഡലത്തിലെ സര്‍ക്കാര്‍ പിന്നാക്ക വിഭാഗ ഗേള്‍സ് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സമുദ്ര ലക്ഷ്മി ഭവാനി കീര്‍ത്തിക്ക് മുമ്പും ഒന്നിലധികം എലികളുടെ കടിയേറ്റതിനെ തുടര്‍ന്ന് പേവിഷ പ്രതിരോധ വാക്സിന്‍ എടുത്തിരുന്നു. 
 
ഞായറാഴ്ച രാത്രി വീണ്ടും കടിയേറ്റതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ ജീവനക്കാര്‍ അമ്മയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ നില വഷളായതിനെ തുടര്‍ന്ന് കീര്‍ത്തിയെ വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍  പറയുന്നതനുസരിച്ച് ഇപ്പോള്‍ കുട്ടിയുടെ ആരോഗ്യം തൃപ്തികരമാണ്. എന്നിരുന്നാലും സംഭവം  വലിയ രീതിയില്‍ പ്രകോപനം സൃഷ്ടിച്ചു. ഹോസ്റ്റല്‍ ശുചിത്വവും വിദ്യാര്‍ത്ഥികളുടെ സുരക്ഷയും നിലനിര്‍ത്തുന്നതിലെ ഗുരുതരമായ വീഴ്ചകള്‍ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചു.
 
ഞായറാഴ്ച രാത്രി നടന്ന സംഭവം ഹോസ്റ്റലിലെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും മെഡിക്കല്‍ രംഗത്തെ അശ്രദ്ധയെക്കുറിച്ചും ആശങ്ക ഉയര്‍ത്തുന്നതാണെന്നും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടുവെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ വിമര്‍ശനം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ ഫോണില്‍ ഈ സൂചനകള്‍ കാണുന്നുണ്ടോ? ഫോണ്‍ സ്‌ക്രീന്‍ ആരോ റെക്കോര്‍ഡ് ചെയ്യുന്നുണ്ട്!