Select Your Language

Notifications

webdunia
webdunia
webdunia
webdunia

കറുത്ത മാസ്‌ക് ധരിച്ച് രാഹുല്‍, അനുഗമിച്ച് പ്രിയങ്ക; ഇ.ഡി.ഓഫീസില്‍ എത്തി

Rahul Gandhi at Enforcement Office
, തിങ്കള്‍, 13 ജൂണ്‍ 2022 (11:40 IST)
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ ഹാജരായി. കറുത്ത മാസ്‌ക് ധരിച്ച് ഡല്‍ഹിയിലെ വസതിയില്‍ നിന്ന് പുറപ്പെട്ട രാഹുല്‍ ആദ്യം എത്തിയത് എഐസിസി ആസ്ഥാനത്താണ്. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനെ അനുഗമിച്ചു. എഐസിസി ആസ്ഥാനത്തു നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം പ്രകടനമായാണ് ഇ.ഡി.ഓഫീസിലേക്ക് എത്തിയത്. അക്ബര്‍ റോഡിലും പരിസരത്തും പൊലീസ് നിരോധനാഞ്ജ പ്രഖ്യാപിച്ചു. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്താരാഷ്ട്ര യോഗ ദിനം: യോഗ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പ്രധാനമന്ത്രി