Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

എത്ര നമ്പര്‍ വരെ റെയില്‍വേ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കാന്‍ കഴിയും? അറിയാം എങ്ങനെയെന്ന്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (19:51 IST)
ട്രെയിനില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ലഭിക്കുമ്പോള്‍ ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. വെയിറ്റിംഗ് ലിസ്റ്റില്‍ ടിക്കറ്റ് ലഭിക്കുന്നത യാത്രക്കാര്‍ക്ക് തങ്ങളുടെ ടിക്കറ്റ് കണ്‍ഫേം ചെയ്യുമോ ഇല്ലയോ എന്ന് ഉറപ്പുണ്ടാകില്ല. ഇത് അവരുടെ യാത്രയ്ക്ക് തടസ്സങ്ങള്‍ ഉണ്ടാക്കിയേക്കാം.  യാതക്കാര്‍ക്ക് മാത്രമല്ല ഓഫീസ് ജീവനക്കാര്‍ക്കും ഇത്  വെല്ലുവിളിയാണ്. എത്ര വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ സ്ഥിരീകരിക്കുമെന്നത്  മുന്‍കൂട്ടി നിശ്ചയിക്കുന്നത് ബുദ്ധിമുട്ടാണ്. 
 
ചില വെബ്സൈറ്റുകള്‍ പ്രോബബിലിറ്റി എസ്റ്റിമേറ്റ് നല്‍കാറുണ്ടെങ്കിലും ഇവ എല്ലായ്‌പ്പോഴും കൃത്യമാക്കാറില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ എങ്ങനെ സ്ഥിരീകരിക്കുന്നുവെന്നും സ്ഥിരീകരണത്തിന് ഉപയോഗിക്കുന്ന ഫോര്‍മുലയും  എങ്ങനെയാണെന്നും ഇന്ത്യന്‍ റെയില്‍വേ വെളിപ്പെടുത്തിയിട്ടുള്ളത്. ഉത്സവ സീസണുകളിലാണ് ട്രെയിന്‍ ടിക്കറ്റുകളുടെ ആവശ്യം കുതിച്ചുയരുന്നത്. വെയ്റ്റിംഗ് ലിസ്റ്റുകള്‍ ചിലപ്പോള്‍ 500 വരെ എത്താറുണ്ട്. 
 
എന്നിരുന്നാലും, അത്തരം തിരക്കേറിയ സമയങ്ങളില്‍ സ്ഥിരീകരണത്തിനുള്ള സാധ്യത വളരെ കുറവാണ്. വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ രണ്ട് തരത്തിലാണ് സ്ഥിരീകരിക്കുന്നത്, ഒന്ന് സാധാരണ റദ്ദാക്കലുകളിലൂടെയും മറ്റൊന്ന് റെയില്‍വേയുടെ എമര്‍ജന്‍സി ക്വാട്ടയിലൂടെയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സര്‍ക്കാര്‍ അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ എടുക്കല്‍; അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി