Publish Date: Thu, 20 Aug 2020 (08:24 IST)
Updated Date: Thu, 20 Aug 2020 (08:26 IST)
ഡല്‍ഹി: കേരളത്തിലേക്ക് ഡല്‍ഹിയില്‍ നിന്നുള്ള സ്‌പെഷ്യല്‍ രാജധാനി, മുംബൈയില്‍ നിന്നുള്ള സ്‌പെഷ്യല്‍ നേത്രാവതി ട്രെയിൻ സർവീസുകൾ സെപ്തംബർ 10 വരെ നിർത്തിവച്ചു. കനത്ത മഴയെ തുടർന്ന് നേരത്തെ ഓഗസ്റ്റ് 20 വരെ സര്‍വീസുകൾ റദ്ദാക്കിയിരുന്നു. സര്‍വീസ് നിര്‍ത്തിവെച്ചത് മൂന്നാഴ്ചത്തേക്ക് കൂടി നീട്ടാനാണ് നിലവിലെ തീരുമാനം. ഡല്‍ഹിയില്‍നിന്നുള്ള മറ്റു രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകളായ മംഗളാ എക്‌സ്പ്രസ്, തുരന്തോ എന്നിവ കൊങ്കണ്‍പാത ഒഴിവാക്കിയാണ് സർവീസ് നടത്തുന്നത്. ഈ സർവീസുകൾ തുടരും.