രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഒരു ലക്ഷ്യം പൂർത്തികരിക്കാൻ: വെളിപ്പെടുത്തലുമായി രജനികാന്ത്
രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഒരു ലക്ഷ്യം പൂർത്തികരിക്കാൻ: വെളിപ്പെടുത്തലുമായി രജനികാന്ത്
ജീവിതത്തിൽ ചെറിയ ആഗ്രഹങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് സ്‌റ്റൈൽ മന്നൻ രജനികാന്ത്. എളിയ ജീവിതം ആഗ്രഹിച്ച എനിക്ക് ഇപ്പോൾ കാണുന്ന നേട്ടങ്ങൾ സമ്മാനിച്ചത് ജനങ്ങളാണ്. അവർക്ക് ഒരു നല്ല ജീവിതം നൽകുക എന്ന ലക്ഷ്യം മനസിൽ വെച്ചണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും രജനി വ്യക്തമാക്കി.
ചെറുപ്പത്തിൽ കുറച്ച് ആഗ്രഹങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്നും, ഒരു ബെഡ്‌റൂമുള്ള വീട് വെയ്ക്കണമെന്നുമായിരുന്നു ആഗ്രഹം. എന്നാൽ, സിനിമയിൽ എത്തിയ എനിക്ക് ജനങ്ങൾ നല്ല ജീവിതം തന്നുവെന്നും നടികര്‍ സംഘം മലേഷ്യയില്‍ ഒരുക്കിയ 'നച്ചത്തിറ വിഴ' എന്ന പരിപാടിയില്‍ രജനി പറഞ്ഞു.
നടികര്‍ സംഘത്തിന്റെ പരിപാടിയില്‍ കമല്‍ഹസനും പങ്കെടുത്തു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടണ് രജനി കമലിനൊപ്പം ഒരു വേദിയിൽ എത്തുന്നത്.