ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാണിക്കണമെന്ന് തമിഴ് കാർട്ടൂണിസ്റ്റ്
‘തന്റെ കരങൾക്ക് ചലന ശേഷിയുള്ള കാലം വരെ ഏതു ഭരണകൂടത്തിന്റെ അനീതിയേയും ചോദ്യം ചെയ്യും’: മിഴ് കാർട്ടൂണിസ്റ്റ്
Publish Date: Thu, 04 Jan 2018 (08:53 IST)
Updated Date: Thu, 04 Jan 2018 (08:58 IST)
ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാട്ടണമെന്ന് പ്രശസ്ത തമിഴ് കാർട്ടൂണിസ്റ്റ് ബാല. തന്റെ കരങൾക്ക് ചലന ശേഷിയുള്ളിടത്തോളം കാലം കാർട്ടൂണുകളിലൂടെ ഏതു ഭരണകൂടത്തിന്റെ അനീതിയേയും ചോദ്യം ചെയ്യുമെന്നും ബാല പറഞ്ഞു. തമിഴ് രാഷ്ട്രീയത്തെ പറ്റി കൈരളി പീപ്പിൾ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തമിഴ്നാട് സർക്കാരിനെ പരിഹസിച്ച് കാർട്ടൂൺ വരച്ചതിന് അദ്ദേഹം അറസ്റ്റ്ചെയ്യപ്പെട്ടപ്പോഴാണ് അദ്ദേഹത്തെ ലോകം തിരിച്ചറിയുന്നത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലെ വർഗ്ഗീയ അജണ്ടയേയും വരച്ചു കാട്ടിയ ബാലയ്ക്ക് മറുപടിയായി ലഭിച്ചത് തെറിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.