Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

രാജസ്ഥാനിൽ സെക്രട്ടേറിയറ്റ് യോഗത്തിനിടെ സ്ക്രീനിൽ അശ്ലീല വീഡിയോ; അന്വേഷണം നടത്തും

ഭക്ഷ്യ –പൊതുവിതരണ വകുപ്പ് സെക്രട്ടറി മുഗ്ധ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് സ്ക്രീനിൽ അശ്ലീല വീഡിയോ പ്ലേ ആയത്.

Rajasthan
, ബുധന്‍, 5 ജൂണ്‍ 2019 (07:33 IST)
രാജസ്ഥാനിലെ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ നടന്ന യോഗത്തിനിടെ സ്‌ക്രീനില്‍ അശ്ലീല വീഡിയോ. ഭക്ഷ്യ –പൊതുവിതരണ വകുപ്പ് സെക്രട്ടറി മുഗ്ധ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിനിടെയാണ് സ്ക്രീനിൽ അശ്ലീല വീഡിയോ പ്ലേ ആയത്.
 
വിവിധ പദ്ധതികളുടെ അവലോകന യോഗമാണ് സെക്രട്ടേറിയറ്റില്‍ നടന്നത്. ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് യോഗ ഹാളിലെ സ്‌ക്രീനില്‍ അപ്രതീക്ഷിതമായി അശ്ലീല വീഡിയോ ദൃശ്യം പ്രത്യക്ഷപ്പെട്ടത്. ഇതോടെ യോഗത്തില്‍ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥര്‍ അമ്പരന്നു.
 
രണ്ട് മിനിട്ടോളം വീഡിയോ സ്ക്രീനിൽ പ്ലേ ആയി. അതിനു ശേഷമാണ് സാങ്കേതിക ജീവനക്കാർ എത്തി വീഡിയോ നിർത്തിയത്. സംഭവത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ ഡയറക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ – പൊതുവിതരണവകുപ്പ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു. ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും അവര്‍ വ്യക്തമാക്കി.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധോണിക്ക് ഭീഷണി ?; ഐഎസ് അനുകൂല ചുവരെഴുത്തില്‍ താരത്തിന്റെ പേരും - അന്വേഷണം ആരംഭിച്ച് പൊലീസ്