ഒന്നും മറക്കരുത്; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത് രംഗത്ത്
ഒന്നും മറക്കരുത്; യുവാക്കള്‍ക്ക് മുന്നറിയിപ്പുമായി രജനികാന്ത് രംഗത്ത്
യുവതലമുറ നമ്മുടെ പാരമ്പര്യവും സംസ്‍ക്കാരവും മറന്നുകൊണ്ടിരിക്കുകയാണെന്ന് രജനികാന്ത്. എന്നല്‍, ചില കാര്യങ്ങളില്‍ യുവതലമുറയോട് സ്‌നേഹം തോന്നാറുണ്ട്. കാരണം അവര്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചും മാതൃഭാഷയെക്കുറിച്ചും ചിന്തിക്കാന്‍ താല്‍പ്പര്യം കാണിക്കാന്‍ മടിയില്ലാത്തവരായതു കൊണ്ടാണ് ഇഷ്‌ടം തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവതലമുറ പാരമ്പര്യവും സംസ്‍ക്കാരവും മറക്കുന്നത് നല്ല പ്രവണതയല്ല. നമ്മുടെ വേരുകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറക്കാന്‍ പാടില്ല. സന്തോഷകരമായ ജീവിതം നയിക്കാന്‍ പാരമ്പര്യം അറിഞ്ഞിരിക്കണമെന്നും തന്റെ പുതിയ ചിത്രമായ 2.0ത്തിന്റെ മ്യൂസിക് ലോഞ്ചിനിടെ രജനി വ്യക്തമാക്കി.
ജീവിതത്തില്‍ നല്ല അവസരങ്ങള്‍ ലഭിക്കുക എന്നത് വിഷമകരമായ ഒന്നാണ്. ലഭിക്കുന്ന അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായിരിക്കും വിജയിക്കുക. പക്ഷേ ആ അവസരം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ അതിലും വലിയ മണ്ടത്തരമില്ലെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.