Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

അയോധ്യയിൽ പ്രധാനമന്ത്രിയ്ക്കൊപ്പം വേദിപങ്കിട്ട മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ്

വാർത്തകൾ
, വ്യാഴം, 13 ഓഗസ്റ്റ് 2020 (12:51 IST)
ലക്നൗ: ആഗസ്റ്റ് അഞ്ചിൻ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ പ്രധാനമന്ത്രിയ്ക്കൊപ്പം വേദി പങ്കിട്ട രാമജൻമഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽ ദാസിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. ശ്വാസതടസം നേരിട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
 
മധുര ജില്ല ജഡ്ജിയെയും മേദാന്ത ആശുപത്രിയിലെ ഡോക്ടർ ട്രിഹാനോടും നേരിട്ട് സംസാരിച്ച് മഹന്ത് നൃത്യ ഗോപാൽ ദാസിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷിച്ചതായി യോഗി ആദിത്യ നാഥിന്റെ ഓഫീസ് വ്യക്തമാക്കി. ഇദ്ദേഹത്തിന് പരിചരണം ഉറപ്പുവരുത്താൻ യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നീറ്റ് പ്രവേശന പരീക്ഷ ഓൺലൈനായി നടത്താൻ സാധിക്കില്ലെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി