Publish Date: Sun, 21 Jan 2024 (10:16 IST)
Updated Date: Sun, 21 Jan 2024 (10:19 IST)
അയോധ്യയിലെ രാമപ്രതിഷ്ടാ ദിനത്തില്‍ കേരളത്തില്‍ നിന്ന് 35ലേറെ പേര്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പടെ 50 പേര്‍ക്കാണ് ക്ഷണക്കത്ത് ലഭിച്ചിട്ടുള്ളത്. ഇതില്‍ ഇരുപത് പേര്‍ സന്യാസിമാരാണ്. അമൃതാനന്ദമയി മഠത്തിലെ അമൃത സ്വരൂപാനന്ദ,സ്വാമി ചിദാനന്ദ പുരി എന്നിവരടക്കമുള്ള സന്യാസിമാര്‍ ചടങ്ങില്‍ പങ്കെടുക്കും. ശിവഗിരി മഠത്തിനും ക്ഷണമുണ്ട്.
1949ല്‍ രാമക്ഷേത്രം ഭക്തര്‍ക്ക് തുറന്നുകൊടുത്ത അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് കളക്ടറായിരുന്ന കെ കെ നായരുടെ ചെറുമകന്‍ സുനില്‍പിള്ള, വിജിതമ്പി,പിടി ഉഷ,പത്മശ്രീ ജേതാവ് എം കെ കുഞ്ഞോല്‍,വയനാടിലെ ആദിവാസി നേതാവ് കെ സി പൈതല്‍,ചിന്മയ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ അജയ് കപൂര്‍,എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍, എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തുടങ്ങിവര്‍ക്കും ക്ഷണമുണ്ട്. സിനിമാതാരങ്ങളില്‍ സുരേഷ്‌ഗോപി,മോഹന്‍ലാല്‍ എന്നിവര്‍ക്കും ക്ഷണമുണ്ട്. ആദ്യം പങ്കെടുക്കാന്‍ സന്നദ്ധരാണോ എന്ന തരത്തിലാണ് അറിയിപ്പ്. പിന്നാലെ ക്ഷണപത്രം എന്ന തരത്തിലാണ് പ്രമുഖരായ അതിഥികളെ ക്ഷണിച്ചത്.