എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി, പ്രതിയുടെ കഴുത്തില്‍ ചെരുപ്പുമാല അണിയിച്ച് ഗ്രാമവാസികള്‍
എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതിയ്ക്ക് ഗ്രാമീണരുടെ മർദ്ദനം
Publish Date: Mon, 18 Dec 2017 (11:47 IST)
Updated Date: Mon, 18 Dec 2017 (11:53 IST)
എട്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയയാൾക്ക് ശിക്ഷ വിധിച്ച് ഗ്രാമീണര്‍. പ്രതിയുടെ കഴുത്തിൽ ചെരുപ്പുമാല അണിയിച്ച് പ്രദേശത്തുകൂടി നടത്തുകയായിരുന്നു. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബന്ധുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രവിയെന്നയാൾ പീഡിപ്പിക്കുകയായിരുന്നു.
മാനഭംഗത്തിനുശേഷം കല്യാണത്തിനെത്തുന്നവർക്കായി ഏർപ്പെടുത്തിയ ബസിൽ കുട്ടിയെ ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു. പെൺകുട്ടി വീട്ടിലെത്തിയപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസിന് പരാതി നല്‍കുകയായിരുന്നു. ആശുപത്രിയിലാക്കിയ കുട്ടിയുടെ അവസ്ഥ മോശമായ നിലയിലാണ്.