സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ നിറഞ്ഞാടാന്‍ അതുഗ്രന്‍ ഫീച്ചറുകളുമയി എല്‍ജി V30പ്ലസ് !
എല്‍ജി V30യുടെ പുത്തന്‍ പതിപ്പായ V30പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു
എല്‍ജി V30യുടെ പുതിയ വേരിയന്റ് എല്‍ജി V30പ്ലസ് അവതരിപ്പിച്ചു. 128ജിബി ഇന്റേണല്‍ സ്റ്റോറേജ് തന്നെയാണ് ഫോണിന്റെ പ്രധാന പ്രത്യേകത. 18:9 അനുപാതമുള്ള ക്വാഡ് എച്ഡി പ്ലസ് ഓലെഡ് ഫുള്‍വേര്‍ഷന്‍ സ്ക്രീനുമായി എത്തുന്ന് ഈ ഫോണ്‍ 44,990 രൂപയ്ക്ക് ആമസോണില്‍ നിന്ന് ഫോണില്‍ ലഭ്യമാകും.
ആറ് ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയുമായെത്തുന്ന ഈ ഫോണിന് 2880x1440 റെസലൂഷനാണുള്ളത്. ആന്‍ഡ്രോയിഡ് 7.1.2 മേല്‍ എല്‍ജിയുടെ UI-UX 6.0 യൂസര്‍ ഇന്‍റര്‍ഫെയ്സുമായെത്തുന്ന ഈ മോഡലില്‍ സ്നാപ്ഡ്രാഗണ്‍ 835 ചിപ് സെറ്റാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
16എംപി F/1.6 അപേച്ചറുള്ള റിയര്‍ ക്യാമറയും, 13എംപി F/1.9 വൈഡ് ആംഗിള്‍ ലെന്‍സുമാണ് ഫോണിലുള്ളത്. വൈഡ് ആംഗിള്‍ ലെന്‍സിന് 120 ഡിഗ്രി വ്യൂ നല്‍കിയിട്ടുണ്ട്. 5 എംപി F/2.2 വൈഡ് ആംഗിള്‍ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 3,300എംഎഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്തേകുന്നത്.