Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാളെ സ്ത്രീകള്‍ തല്ലിക്കൊന്നു

Rape Accused

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 18 മാര്‍ച്ച് 2022 (08:31 IST)
അഞ്ചുവയസുകാരിയെ പീഡിപ്പിച്ചയാളെ സ്ത്രീകള്‍ തല്ലിക്കൊന്നു. ത്രിപുരയിലെ ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതിയായ 46കാരനെ നാട്ടുകാരായ സ്ത്രീകള്‍ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.ചൊവ്വാഴ്ച രാത്രിയായിരുന്നു പീഡനം നടക്കുന്നത്. ഇയാളെ അറസ്റ്റുചെയ്യാന്‍ നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. പിന്നീട് സ്ത്രീകള്‍ ഇയാളെ തടഞ്ഞ് മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആൻഡ്രോയ്‌ഡും ഐഒഎസും മാത്രമല്ല: ഇന്ത്യയുടെ ഒഎസ് കൂടെ വരുമെന്ന് കേന്ദ്രസർക്കാർ