പൂർണമായി ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഹാൻഡ് സെറ്റുകൾക്കായി ഒരു ഓപ്പറേഷൻ സിസ്റ്റം തന്നെ ഉണ്ടാക്കാൻ ഇന്ത്യൻ സർക്കാർ പദ്ധതിയിടുന്നു. ആൻഡ്രോയ്‌ഡിനും ഐഒഎസിനും ബദലായി തദ്ദേശിയമായ ഓപ്പറ്ഏഷൻ സിസ്റ്റം നിർമ്മിക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം പാർലമെന്റിന്റെ അറിയിച്ചത്.
ഇത്തരമൊരു ഓപ്പറേറ്റിങ് സിസ്റ്റം കൊണ്ട് വരാനുള്ള നയം രൂപീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ചന്ദ്രശേഖര്‍ പറഞ്ഞു.ഇത്തരം ഒരു ഒഎസ് ഉണ്ടാക്കിയാല്‍ അത് ഇന്ത്യയില്‍ മാത്രമാണോ ഉപയോഗിക്കുക എന്ന കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്‍റെ ചോദ്യത്തിനും മന്ത്രി ഉത്തരം നല്‍കി. തദ്ദേശീയമായ ഒരു സോഫ്റ്റ് വെയറിന്‍റെയും കയറ്റുമതി സാധ്യത രാജ്യം തടയാറില്ലെന്നാണ് മന്ത്രി ഉത്തരം നല്‍കിയത്.
2026-ഓടെ ഇന്ത്യയിലെ ഇലക്ട്രോണിക്സ് നിര്‍മ്മാണം 300 ബില്യണ്‍ ഡോളറിലേക്ക് എത്തിക്കാനാണ് മന്ത്രാലയം പദ്ധതിയിടുന്നത്. നിലവില്‍ 75 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ ഇലക്ട്രോണിക്‌സ് നിര്‍മ്മാണം.