Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്മതത്തോടെയുള്ള സെക്‌സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി

സമ്മതത്തോടെയുള്ള സെക്‌സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 16 ഓഗസ്റ്റ് 2022 (12:44 IST)
സമ്മതത്തോടെയുള്ള സെക്‌സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി. ബലാല്‍സംഗ കേസിലെ പ്രതിക്ക് ജാമ്യമനുവദിച്ചുകൊണ്ട് ആന്ധ്രപ്രദേശ് ഹൈക്കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച സുപ്രീംകോടതി വിധികളും കോടതി ആവര്‍ത്തിച്ചു. താനും യുവാവുമായി പ്രണയത്തിലായിരുന്നു. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തെ തുടര്‍ന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും യുവതി പരാതിയില്‍ പറഞ്ഞു. പിന്നീട് താന്‍ ഗര്‍ഭിണിയാണെന്ന് വിവരമറിഞ്ഞപ്പോള്‍ യുവാവും കുടുംബവും തന്നെ അവഗണിക്കുകയായിരുന്നുവെന്നും യുവതി കോടതിയില്‍ പറഞ്ഞു. 
 
എന്നാല്‍ ലൈംഗികത നടന്നത് സമ്മതപ്രകാരം ആയതിനാല്‍ ബലാല്‍സംഗം നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കാമെന്ന് വ്യവസ്ഥയിലാണ് യുവാവിന് ജാമ്യം നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലക്കാട് സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിലുള്‍പ്പെട്ട രണ്ടുപേര്‍ പിടിയില്‍