വിവാഹ സൽക്കാരത്തിന് എത്തിയ അതിഥികളുടെ ദേഹത്ത് എച്ചിൽ പാത്രം തട്ടിയതിനെ തുടർന്നുണ്ടായ തർക്കത്തിൽ വെയിറ്ററിനെ അടിച്ചുകൊന്നു. ഉത്തർപ്രദേശിലാണ് സംഭവം. മൃതദേഹം കാട്ടിൽ ഉപേക്ഷിച്ചു. കോൺട്രാക്ടർ അടക്കം മൂന്നുപേരെയാണ് ഈ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഗാസിയാബാദിലെ ഒരു ഗസ്റ്റ് ഹൗസിലായിരുന്നു വിവാഹ സൽക്കാരം നടന്നത്.
വിവാഹ സൽക്കാരത്തിന് എത്തിയ അതിഥികൾ ഭക്ഷണം കഴിച്ച ലൈറ്റുകൾ ട്രേയിലാക്കി കഴുകാനായി കൊണ്ടുപോകുമ്പോൾ അവിടെയുള്ള ആളുകളുടെ ദേഹത്ത് തട്ടിയതിനെ തുടർന്നാണ് വഴക്കുണ്ടായത്. കുറച്ചാളുകൾ ചേർന്ന് പങ്കജ് എന്ന യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. തലയിൽ വലിയ മുറിവേറ്റ ഇയാളുടെ മൃതദേഹം തൊട്ടടുത്ത ദിവസമാണ് കിട്ടിയത്.
വിവാഹ തലേന്നു തന്നെ പങ്കജ് ജോലിക്കായി അവിടെ എത്തിയിരുന്നു. ജോലിക്ക് പോയ മകൻ വീട്ടിൽ തിരികെ എത്തിയില്ലെന്ന് അമ്മയും പറഞ്ഞു. തലയിൽ ഗുരുതരമായ പരിക്കേറ്റതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.