Publish Date: Sun, 08 Jan 2023 (11:48 IST)
Updated Date: Sun, 08 Jan 2023 (11:49 IST)
ന്യൂഡൽഹി: തന്നെ ബലാൽസംഗം ചെയ്ത യുവാവിന്റെ മാതാവിനെ വെടിവച്ചു വീഴ്ത്തിയ പതിനാറുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ദൽഹി ഭജനപുരയിലാണ് സംഭവം നടന്നത്.
2021 ലാണ് പെൺകുട്ടിയെ യുവാവ് ലൈംഗികമായി പീഡിപ്പിച്ചത്. ഇതിനെ തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെതിരെ പോക്സോ വകുപ്പുകൾ ചേർത്ത് കേസെടുത്തിരുന്നു. ഇരുപത്തഞ്ചു കാരനായ യുവാവ് ഇപ്പോൾ ജയിലിലാണ്.
ഇതിനിടെയാണ് ബലാല്സംഗത്തിനിരയായ പെൺകുട്ടി യുവാവിന്റെ മാതാവിനെ വെടിവച്ചു വീഴ്ത്തിയതും. വെടിയേറ്റ യുവതി അവരുടെ വീടിനോട് ചേർന്ന് നടത്തുന്ന കട്ടയിലിരിക്കുകയായിരുന്നു. പീഡനത്തിരയായ പെൺകുട്ടി അവിടെ ചെന്ന് വെടിവച്ചശേഷം ഇറങ്ങിയോടി.
എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടിയെ പോലീസ് പിടികൂടുകയും തോക്ക് കണ്ടെടുക്കുകയും ചെയ്തു. വെടിയേറ്റ യുവതിയെ ന്യൂഡൽഹി ജി.ടി.ബി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് വെളിപ്പെടുത്തി.